സത്യത്തിൻ ചിറകൊടിഞ്ഞു (നാത്തൂൻ)
This page was generated on May 8, 2024, 7:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:16.
സത്യത്തിന്‍ ചിറകൊടിഞ്ഞു - മണ്ണില്‍
മര്‍ത്ത്യന്റെ വിലകുറഞ്ഞു
കര്‍ത്താവിന്‍ കാല്‍തളിരില്‍ - പെണ്ണിന്‍
കരള്‍ക്കാസ വീണുടഞ്ഞു (സത്യത്തിന്‍)

ശരിയുടെ മുഖമാരു കണ്ടു - തെറ്റിന്‍
നിറങ്ങളില്‍ മയങ്ങുന്നു ലോകം
ശരിയുടെ മുഖമാരു കണ്ടു - തെറ്റിന്‍
നിറങ്ങളില്‍ മയങ്ങുന്നു ലോകം
പകലിരവാക്കുന്നു ഹൃദയം
പാപത്തിന്‍ കാടായ ഹൃദയം
ആശ്രയമെവിടേ - ഈ ദു:ഖഭൂമിയില്‍
അഭയമെവിടേ ? (സത്യത്തിന്‍)

വാളെടുക്കുന്നവനൊരുവന്‍
വാളാല്‍ നശിക്കുന്നതപരന്‍
വാളെടുക്കുന്നവനൊരുവന്‍
വാളാല്‍ നശിക്കുന്നതപരന്‍
മുട്ടിയാല്‍ തുറക്കാത്ത വാതില്‍
തേടിയാല്‍ കാണാത്ത ദൈവം
ആലയമെവിടേ - ഈശ്വരാ നീ വാഴും
ആശ്രമമെവിടേ ? (സത്യത്തിന്‍)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts