കസ്തൂരി ഗന്ധികള്‍ (സേതുബന്ധനം )
This page was generated on March 28, 2024, 11:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,പി മാധുരി ,അയിരൂര്‍ സദാശിവന്‍
രാഗംരാഗമാലിക
അഭിനേതാക്കള്‍സാധന ,പ്രേം നസീര്‍ ,മീന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:15.

കസ്തൂരി ഗന്ധികൾ പൂത്തുവോ
കർപ്പൂര തുളസി തളിർത്തുവോ
ചന്ദനത്തോപ്പിലെ സിന്ദൂരമല്ലികൾ
ഒന്നായ് പൂന്തേൻ ചൊരിഞ്ഞുവോ
എങ്ങു നിന്നെങ്ങു നിന്നൊഴുകി വരുന്നീ
സുന്ദരഗന്ധ പ്രവാഹം

കാറ്റിലൊഴുകിയൊഴുകി വരും കല്പ കുസുമമോ
കണ്ടിരിക്കാൻ ദൈവം തീർത്ത കനക ശില്പമോ
ആരു നീ ആരു നീ അരുണ ശകലമോ

മുനികുമാര മുനി കുമാര
മനുഷ്യ കന്യക ഞാൻ
നീ കാണാത്ത വസന്തം ഞാൻ
നിന്റെ നിർവൃതി ഞാൻ
പ്രേമവാഹിനിയായ് ഞാനൊഴുകാം
നീയതിൽ കളിത്തോണിയാകൂ

എത്ര സുന്ദരമമലേ നിന്നുടെ
ചിത്ര വദനാരവിന്ദം
എന്തു നിൻ കുളിർമാറിലൊളിച്ചതിരിപ്പത്
പന്തുകളോ മലർ മുകുളങ്ങളോ
നിൻ പൂന്തനുവിൽ തങ്കം ചേർത്തത്
നന്ദന ചൈതന്യമോ
നിന്നധരത്തിൽ പൂഞ്ചൊടി ചേർത്തത്
സന്ധ്യാ മലരൊളിയോ
നീയെൻ അരികിൽ ഇരിക്കുമ്പോളെൻ
മേനി വിറയ്ക്കുന്നതെന്തേ
നിൻ മിഴി ഇതളുകൾ ഇളകും നേരം
എൻ മനമുലയുന്നതെന്തേ

ഓം നമോ നാരായണായ (2)

അതിഥിയായൊരു മുനികുമാരൻ
ആശ്രമവാടിയിൽ വന്നു
അവനെ ഒരു മാത്ര കണ്ടപ്പോൾ കുളിർ കോരി ഉള്ളിൽ
ഒരു പുത്തൻ കീർത്തനം ഉലഞ്ഞാടി
കാർ മേഘം പോലുള്ള വാർകൂന്തൽ
കരിങ്കൂവളപ്പൂ നയനങ്ങൾ
മാറത്തു താമരപ്പൂമൊട്ടുകള്‍
മതിയൊളി ചിതറുന്ന തേൻ ചുണ്ടുകൾ

മുനി കുമാരനല്ലാ അതു മുനികുമാരനല്ല
ദേവതയായ് നടിക്കുന്നു
ദുർഭൂതമെൻ മകനേ
നീയിനി ആ മുഖം കണ്ടുപോയാൽ
നിന്റെ തപോ ബലം നഷ്ടമാകും

ചൊല്ലു നീ ദുർഭൂതമോ
സ്വർഗ്ഗത്തിൽ വാഴുന്ന ദേവതയോ
നിന്നെ പിരിയുവാനാവുകില്ല
നിന്നെ മറക്കാൻ കഴിയുകില്ലാ
കാടു വിട്ടങ്ങെന്റെ കൂടെ വന്നാൽ
നാടിന്റെ ഭംഗികൾ കാണാം
മരവുരി മാറ്റാം മന്ത്രം മറക്കാം
മാരമഹോത്സവം കാണാം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts