വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,പി മാധുരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുകുമാരന്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:16.
മരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ലാ കരയാന്‍ ഞങ്ങള്‍ക്കു മനസ്സില്ലാ മുതലാളിത്തമേ നിന്‍ മുന്നില്‍ ഇനി മുട്ടുമടക്കാന്‍ മനസ്സില്ലാ (മരിക്കാന്‍) തളിരും തിരിയും പോലെ ഞങ്ങടെ തലയും കനിയും നുള്ളുന്നവരേ കന്യകമാരുടെ കണ്ണീര്‍ മാറില്‍ കാമനഖങ്ങളുയര്‍ത്തുന്നവരേ വാളുറയിലിടൂ - വാളുറയിലിടൂ കാപാലികരേ വാളുറയിലിടൂ (മരിക്കാന്‍) കരിവള്ളൂരിലെ മണ്ണില്‍ വിപ്ലവ കഥകളിരമ്പും വയലാറില്‍ പൊരുതി മരിച്ച സഖാക്കള്‍ ഞങ്ങടെ സമരമുഖത്തിലെ നേതാക്കള്‍ ഞങ്ങള്‍ വരുന്നൂ - ഞങ്ങള്‍ വരുന്നൂ നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ വരുന്നൂ (മരിക്കാന്‍) കണ്ണന്‍ ദേവന്‍ കാട്ടില്‍- തേയില കണ്ണു തുറക്കും മലമേട്ടില്‍ സ്വര്‍ണപ്പൂത്തിരി നുള്ളുന്നവരുടെ സിന്ദൂരക്കൊടി സിന്ദാബാദ് സിന്ദൂരക്കൊടി സിന്ദാബാദ് വാളുറയിലിടൂ - വാളുറയിലിടൂ കാപാലികരേ വാളുറയിലിടൂ (മരിക്കാന്‍) |