അല്ലിമലർ കിളിമകളേ (നീലക്കണ്ണുകള്‍ )
This page was generated on April 26, 2024, 11:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:16.

ആ.. ആ.. ആ..
അല്ലിമലര്‍ക്കിളിമകളേ
ചൊല്ലു ചൊല്ലു ചൊല്ലു നിന്റെ ചുണ്ടിലെ
നല്ലോലക്കുറി എന്റെയോ നിന്റെയോ
(അല്ലിമലര്‍ക്കിളി)

പൂപോലെ വില്ലൊടിച്ചു കുലച്ചൊടിച്ചു - പണ്ടു
പൂമകള്‍ക്കു രാമനല്ലോ പുടവകൊടുത്തു
ഭൂമീമലയളമാകെ പാടിയ കിളിയേ
രാമനെന്നെ കൊണ്ടുപോകാനെന്നുവരും എന്റെ
രാമനെന്നെ താലികെട്ടാനെന്നു വരും
ഓ..
(അല്ലിമലര്‍ക്കിളി)

ശ്രീപാര്‍വതി പണ്ടുപണ്ട് തപസ്സുചെയ്തു - അന്ന്
തീപോലും ഭഗവതിക്കു കുളിരുപെയ്തു
ഭാഗ്യമുള്ള കൈകള്‍നോക്കി പാടുമെന്‍ കിളിയേ ഈ
കാട്ടുകിളി നോറ്റിരുന്നതെന്നുവരും എന്റെ
മാരനെന്നെ മാലയിടാനെന്നുവരും
ഓ..
(അല്ലിമലര്‍ക്കിളി)

പൂവാകകള്‍ പട്ടുകുട നിവര്‍ത്തിയല്ലോ മലര്‍-
പൂണാരം താഴ്വരകള്‍ അണിഞ്ഞുവല്ലോ
പൂവമ്പന്‍വരണൊണ്ടോ ചൊല്ലെടി കിളിയേ
ദേവനെന്നെ തേരിലേറ്റാനെന്നു വരും - എന്റെ
മാരനെന്നെ തേരിലേറ്റാനെന്നു വരും
ഓ..
(അല്ലിമലര്‍ക്കിളി)
ആഹഹാ . ആഹഹാ . ഓഹൊഹോ. ഓഹൊഹോ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts