എന്റെ ഹൃദയം (നഗരം സാഗരം )
This page was generated on April 26, 2024, 2:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 03 2016 11:13:00.

എന്റെ ഹൃദയം മാനം മുട്ടും വസന്ത മാളിക
സ്വപ്നചന്ദ്രിക സ്വര്‍ണം മെഴുകും വര്‍ണമാളിക
എങ്ങുമെങ്ങും മണിയറകള്‍ എങ്ങും മാധവമലരൊളികള്‍
മലരൊളികള്‍.......
(എന്റെ ഹൃദയം..)
ഹൊ.......ഹാ.....

വജ്രഭിത്തികള്‍ വൈഡൂര്യ വാതില്‍
പദ്മരാഗ കോവേണികള്‍
നീല മച്ചില്‍ മുത്തുമണികള്‍
താഴെ മരതക വിരിപ്പുകള്‍
അതിഥികളായിരമായിരം
അവര്‍ക്കായ് തല്‍പ്പങ്ങളായിരം
ഓ മൈ ഡാര്‍ലിങ്ങ് ആം ഐ വണ്‍ എമംഗ് ദോസ് തൗസന്റ്സ്
ഓ ഷുവര്‍

ലാലലലാലാലലാ.......
എന്റെ ഹൃദയം.....

അങ്കണത്തില്‍ നീരാട്ടു പൊയ്ക
അല്ലിയാമ്പല്‍ പൂമ്പൊയ്കാ
മോഹമേനികള്‍ നീന്തിയൊഴുകും
ദാഹവഞ്ചികള്‍ പോലവേ
അതിഥികളായിരമായിരം
അവര്‍ക്കായ് സ്വപ്നങ്ങളായിരം
ഓ മൈ ലവ്‌ബേഡ് ആം ഐ വണ്‍ എമംഗ് ദോസ് തൗസന്റ്സ്
ഒഫ്‌കോഴ്സ് ഒഫ്‌കോഴ്സ്
ലാലലലാലാലലാ.......
എന്റെ ഹൃദയം.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts