വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ശങ്കര്‍ ഗണേഷ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ജയഭാരതി ,അടൂര്‍ ഭാസി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:23.
ഓ.... ഓ..... ഓ...... നീലമേഘക്കുട നിവർത്തി.... നീലമേഘക്കുട നിവർത്തി താലവനപ്പീലി നീർത്തി മുഴുക്കാപ്പ് ചാർത്തി നില്ക്കും ഗ്രാമസുന്ദരി ഗ്രാമസുന്ദരി (നീലമേഘക്കുട...) മഞ്ഞിൽ മുങ്ങിനീരാടി നില്ക്കും പ്രേമമഞ്ജരി എൻ മുന്നിലൊരുങ്ങി വരും പേടമാന്മിഴി പേടമാന്മിഴി മടിയിൽ മഞ്ചാടി മണിപ്പളുങ്ക് ചൊടിയിൽ തക്കാളി തളിരഴക് (മടിയിൽ.....) ഈറനുടുത്തു നീ മന്ദഹസിക്കുമ്പോൾ ഇളംമുളംകാടുകൾക്ക് രോമാഞ്ചം ഇളംമുളംകാടുകൾക്ക് രോമാഞ്ചം പിന്നീടൊരിക്കിളികൊള്ളിക്കുമഭിനിവേശം അഭിനിവേശം അഭിനിവേശം (നീലമേഘക്കുട.....) മാറിൽ മാമ്പുള്ളിപ്പൂഞ്ചുണങ്ങ് കണ്ണിൽ മാനസസരസ്സിലെ നീരൊഴുക്ക് താഴ്വര പൂത്തു നീ താലമെടുക്കുമ്പോൾ നിറകതിർ പുഞ്ചയാലാഭരണം നിറകതിർ പുഞ്ചയാലാഭരണം ചുണ്ടിലൊരിത്തിരിപ്പൂവിന്റെ കള്ളനാണം കള്ളനാണം കള്ളനാണം (നീലമേഘക്കുട.....) O.... O..... O...... |