വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ പി ഉമ്മർ ,ശ്രീവിദ്യ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:25.
കണ്ണാംതളിമുറ്റം പൂത്തെടി കാവേരിക്കിളിത്തത്തമ്മേ പൊന്നാതിരത്തിങ്കളുദിച്ചെടി പൊന്നോലക്കിളിത്തമ്മേ തത്തമ്മേ........... നൂലും താലിയും കെട്ടാത്ത പൂവുകള്‍ നൊയമ്പുനോല്ക്കും മതില്‍ക്കകത്ത് വെള്ളിപ്പല്ലക്കില്‍ വന്നിറങ്ങി പടിപ്പുരപ്പടവുകള് പറന്നിറങ്ങി തങ്കം പതിച്ചൊരു മെതിയടിയും കൊണ്ടെന്‍ അങ്കച്ചേകവന് വരണൊണ്ടെടീ കൈകാല്‍ കഴുകാന്‍ പനിനീര്ക്കിണ്ടികള് കാണിച്ചുകൊടുക്കെടി തത്തമ്മേ.... ആര്‍ക്കും വേണ്ടി ഒരുങ്ങാത്ത കൌതുകം അണിഞ്ഞൊരുങ്ങും അറയ്ക്കകത്ത് മന്ത്രം കെട്ടിയ തകിടുകെട്ടീ മുറുക്കിച്ചുവപ്പിച്ച ചിരിവിടര്ത്തി അങ്കത്തഴമ്പുള്ള വിരിമാറുമായെന്റെ അങ്കച്ചേകവന് വരണൊണ്ടെടീ ക്ഷീണം മാറ്റാന്‍ ഇളം പൂമെത്തകള്‍ കാണിച്ചുകൊടുക്കെടി തത്തമ്മേ.... |