ശക്തിമയം ശിവശക്തിമയം (ദേവി കന്യാകുമാരി )
This page was generated on May 18, 2024, 4:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാംബോജി
അഭിനേതാക്കള്‍ടി കെ ബാലചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: January 28 2013 04:19:17.


ശക്തിമയം ശിവശക്തിമയം
ഭക്തിമയം ഭുവനം ബ്രഹ്മമയം
ശക്തിമയം ശിവശക്തിമയം

കോടി സൂര്യ പ്രഭവിടര്‍ത്തി
കാരണജലധി തിരയുണര്‍ത്തി
ആഗമ നിഗമ പ്രണവബീജത്തില്‍ നിന്നാ-
ദിപരാശക്തി അവതരിച്ചു
ചിന്മയീ സത്‌ചിന്മയീ..
സൃഷ്ടിസ്ഥിതിലയ രൂപമയീ
നിത്യവരാമയ ഭാവമയീ
പാലയമാം പാലയമാം പാലയമാം
പാര്‍വണേന്ദു ഭാസുരേന്ദു വദനേ.......

ശ്രീസുദര്‍ശന ദ്യുതി പരത്തി
ക്ഷീരപഥങ്ങളില്‍ തമസ്സകറ്റി
ദ്വാപരയുഗത്തിന്‍ ഹൃദയപദ്മങ്ങളില്‍
ആദിമഹാശക്തി അവതരിച്ചു
ചിന്മയീ സത്‌ചിന്മയീ..
സിന്ദൂരാരുണജ്യോതിര്‍മയീ
ചഞ്ചലപാദപരാഗവതീ
പാലയമാം പാലയമാം പാലയമാം
പദ്മപുഷ്പ കൃഷ്ണപുഷ്പ നയനേ...........




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts