ജഗദീശ്വരി ജയജഗദീശ്വരി (ദേവി കന്യാകുമാരി )
This page was generated on April 29, 2024, 1:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി ,സെല്‍മ ജോര്‍ജ്‌
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍കൊട്ടാരക്കര ശ്രീധരൻ നായർ ,പ്രേമ ,ഉണ്ണിമേരി ,ഹരികുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:27.

ജഗദീശ്വരി ജയ ജഗദീശ്വരി.....
ജഗദീശ്വരീ ജയ ജഗദീശ്വരീ
ചന്ദ്രക്കല ചൂടും ഭഗവാന്റെ ഹൃദയേശ്വരീ
ജഗദീശ്വരീ ജയ ജഗദീശ്വരീ
കനിയുക നീ ദേവീ.... കനിയുക നീ ദേവീ
ദേവീ... ദേവീ.... ദേവീ.....

പാടുന്നതവിടത്തെ തിരുനാമങ്ങള്‍ ഞങ്ങൾ
തേടുന്നതവിടത്തെ തൃപ്പാദങ്ങള്‍
കത്തുന്ന ഞങ്ങൾതൻ ഹൃദയങ്ങൾ ദേവി നിൻ
കർപ്പൂരക്കിണ്ണങ്ങള്‍...കർപ്പൂരക്കിണ്ണങ്ങള്‍...
(ജഗദീശ്വരീ.....)

ചാർത്തുന്നതവിടത്തെ സിന്ദൂരങ്ങള്‍ ഞങ്ങൾ
ചൂടുന്നതവിടത്തെ നിർമ്മാല്യങ്ങൾ
ജന്മങ്ങള്‍ ഞങ്ങൾതൻ ജന്മങ്ങള്‍ തിരുമുൻപിൽ
അഞ്ജലീപുഷ്പങ്ങള്‍...അഞ്ജലീപുഷ്പങ്ങള്‍....
(ജഗദീശ്വരീ.......)

കാണുതവിടത്തെ അവതാരങ്ങൾ ഞങ്ങൾ
കേൾക്കുന്നതവിടത്തെ അപദാനങ്ങള്‍
ഉണരുന്ന ഞങ്ങൾതൻ ആത്മാവിൻ താളങ്ങള്‍
ഓംകാരപ്പൊന്‍തുടികൾ...ഓംകാരപ്പൊന്‍തുടികൾ...
(ജഗദീശ്വരീ......)

(കനിയുക നീ ദേവീ ദേവീ ദേവീ ദേവീ) - 4  




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts