ശ്രീ ഭഗവതി (ദേവി കന്യാകുമാരി )
This page was generated on February 29, 2024, 3:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ബി ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എസ് പി പിള്ള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:30.
ശ്രീഭഗവതി ശ്രീപരാശക്തീ കാത്തരുളേണം
ശ്രീകന്യാകുമാരീശ്വരീ
പുണ്യതീര്‍ഥതിരകള്‍ യോജിക്കും
സംഗമസ്ഥാനം ധന്യമാക്കീ നിന്നവതാരം
പുണ്യതീര്‍ഥതിരകള്‍ യോജിക്കും
സംഗമസ്ഥാനം ധന്യമാക്കീ നിന്നവതാരം (ശ്രീഭഗവതി)

�ലോകാരംഭം മുതല്‍ക്കേ തുടങ്ങിയതാണ് ആസുരശക്തിയും
ദൈവീകശക്തിയും തമ്മിലുള്ള സംഘട്ടനം�

പണ്ടു ദ്വാപരയുഗാരംഭത്തില്‍ ബണാസുരന്‍ പോയ്
ബ്രഹ്മദേവനെ തപസ്സിരുന്നൂ - പ്രത്യക്ഷമാക്കീ
പണ്ടു ദ്വാപരയുഗാരംഭത്തില്‍ ബണാസുരന്‍ പോയ്
ബ്രഹ്മദേവനെ തപസ്സിരുന്നൂ - പ്രത്യക്ഷമാക്കീ
കന്യകയായൊരുവളല്ലാതെ തന്നെ മറ്റാരും
കൊല്ലുകില്ലെന്നൊരു വരം വാങ്ങീ
ആളകമ്പടികളോടെ ഗര്‍വ്വോടെ
ബണാസുരന്‍ വന്നാക്രമിച്ചീ ഭൂമി കീഴടക്കി
ആളകമ്പടികളോടെ ഗര്‍വ്വോടെ
ബണാസുരന്‍ വന്നാക്രമിച്ചീ ഭൂമി കീഴടക്കി.


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts