നീലാംബുജാക്ഷിമാരെ (ദേവി കന്യാകുമാരി )
This page was generated on April 26, 2024, 6:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല ,കോറസ്‌
രാഗംശങ്കരാഭരണം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:30.


ആ.. ആ..
നീലാംബുജാക്ഷിമാരേ സഖിമാരേ നിങ്ങള്‍ക്കൊരു
കേളീമണ്ഡപം തീര്‍ത്തു ഞാന്‍
കൈകൊട്ടി കൈകൊട്ടി കളിക്കാം അവിടെ
കളഭപ്പൂഞ്ചോലയില്‍ കുളിക്കാം (നീലാംബുജാക്ഷി)

മലയസമീരനില്‍ മരതകസാനുവില്‍
മായാഗന്ധര്‍വ്വയാമങ്ങളില്‍ (മലയസമീരനില്‍)
പവിഴവളകിലുക്കി കനകത്തളകിലുക്കി
പന്തടിക്കാം ഇലപ്പന്തടിക്കാം
ശങ്കരാഭരണങ്ങള്‍ പാടാം ഒന്നിച്ചു
ശങ്കരാഭരണങ്ങള്‍ പാടാം
ആ.. ആ.. (നീലാംബുജാക്ഷി)

വസുമതിപ്പൊയ്കയില്‍ മനസിജപൊയ്കയില്‍
വൈശാഖോത്സവ രാത്രികളില്‍ (വസുമതി)
മദനകലയുണര്‍ത്തി ഹൃദയലത പടര്‍ത്തി
മാലകോര്‍ക്കാം വനമാലകോര്‍ക്കാം
മംഗല്യകടാക്ഷങ്ങള്‍ ചൂടാം ദേവന്റെ
മംഗല്യകടാക്ഷങ്ങള്‍ ചൂടാം ആ.. ആ.. (നീലാംബുജാക്ഷി)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts