ഗരുഡപഞ്ചമി (വിഷ്ണുവിജയം )
This page was generated on April 15, 2024, 12:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:31.

ഗരുഡപഞ്ചമീ ഗഗനമോഹിനീ
ആരു നീ ആരു നീ ആരു നീ
യക്ഷിയോ പാതിരാ പക്ഷിയോ
നക്ഷത്രക്കലയുള്ള നിശാചരിയോ
ഗരുഡപഞ്ചമീ....

നിന്‍ ചിറകടിയുയര്‍ന്നു ഭൂമിയില്‍
നിന്‍ പീലിത്തൂവല്‍ കൊഴിഞ്ഞു
പണ്ടു പൂക്കളില്‍ മരിച്ച സുഗന്ധം
ഇന്നു പിന്നെയും ഉണര്‍ന്നു
ആ രൂക്ഷഗന്ധം വലിച്ചു കുടിക്കുവാന്‍
ഈ രാത്രി ഞാന്‍ വരുന്നു....
ഈ രാത്രി ഞാന്‍ വരുന്നു...
വരുന്നു....വരുന്നു....വരുന്നു...

നിന്‍ ചിലമ്പൊലിയുതിര്‍ന്നു ഭൂമിയില്‍
നിന്‍ നൃത്തഗാനം ഉയര്‍ന്നു
പണ്ടു പ്രാണനില്‍ പൊലിഞ്ഞ വെളിച്ചം
ഇന്നു പിന്നെയും ജ്വലിച്ചു
ആ ദീപനാളം ഞരമ്പില്‍ കൊളുത്തുവാന്‍
ആശിച്ചു ഞാന്‍ വരുന്നു....
ആശിച്ചു ഞാന്‍ വരുന്നു....
വരുന്നു....വരുന്നു....വരുന്നു...
(ഗരുഡപഞ്ചമീ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts