വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു ,വിധുബാല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:32.
പാതിരാ തണുപ്പു വീണു.. മഞ്ഞു വീണു... പാതിരാ തണുപ്പു വീണു മഞ്ഞു വീണു പാട്ടു നിര്‍ത്തി കിടക്കൂ (കിടപ്പൂ?) രാപ്പാടി (പാതിരാ..) കാറ്റോടും ജാലകങ്ങള്‍ അടച്ചോട്ടെ ഈ കാറ്റാടി കുളിര് പങ്ക നിറുത്തിക്കോട്ടെ ആയിരം പുതപ്പിട്ടു പുതച്ചാലും എത്രയായിരം കിനാവുകള്‍ വിളിച്ചാലും വരുമോ ഉറക്കം വരുമോ മറ്റെന്തോ കൊതിക്കുമീ ഹൃദയം ഒരു ഭര്‍തൃമതിയുടെ ഹൃദയം ഹേയ് �എന്തിനീ സൌന്ദര്യ പിണക്കം (പാതിരാ..) കന്നിപ്പൂ മെത്തയിന്മേല് വിരിച്ചോട്ടെ ഈ കണ്ണാടി വിളക്കൊന്നു കെടുത്തിക്കോട്ടെ നാഥന്റെ ഗന്ധമേറ്റു കിടക്കാതെ പ്രാണനാഥന്റെ കരവല്ലി പൊതിയാതെ വരുമോ ഉറക്കം വരുമോ സ്വര്‍ഗങ്ങള്‍ കൊതിക്കുമീ ഹൃദയം ഒരു ഭര്‍തൃമതിയുടെ ഹൃദയം ഹേയ് �എന്തിനീ പരിഭവ മയക്കം (പാതിരാ..) |