ഗുഡ്‌ മോണിങ് രാമാ (ഹണിമൂണ്‍ )
This page was generated on May 22, 2024, 4:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2015 17:06:43.

ഗുഡ് മോണിംഗ്....രാമാ....രാമാ....
ഗുഡ് മോണിംഗ് രാമാ
ഞാനൊരു ഗെസ്റ്റപ്പൊ രാമാ
(ഗുഡ് മോണിംഗ്.....)
എന്റെ സ്വയംവരവില്ല് വേണോ ?
എന്നെ സ്വയംവരം ചെയ്യേണമോ ?
രാമാ രഘുരാമാ.....രാമാ രഘുരാമാ

വിശ്വാമിത്രൻ കൂടെയില്ല വഴിയിൽ അഹല്യയെ കണ്ടില്ല
ലക്ഷ്മണൻ കൂട്ടിനു വന്നില്ലേ ? താടകയെ നീ കൊന്നില്ലേ ?
താടകയെ നീ കൊന്നില്ലേ ?
ഈ നൂറ്റാണ്ടിലെ..... താടകമാർ നിന്നെ....
ഫൂളാക്കി മാറ്റിയല്ലോ...മാറ്റിയല്ലോ....
(ഗുഡ് മോണിംഗ് രാമാ.....)

വനവാസത്തിനു പോകരുതേ വഴക്കിനും തല്ലിനും പോകരുതേ
ഭക്ഷണം പതിവായ് നൽകാം ഞാൻ
ഭർത്താവാകാൻ വരുമോ നീ ?
ഭർത്താവാകാൻ വരുമോ നീ ?
ഈ നൂറ്റാണ്ടിലെ....കൊച്ചുസീത നിന്നെ...
രാമനായ് വാഴിച്ചാൾ.... വാഴിച്ചാൾ....

ഗുഡ് മോണിംഗ് രാമാ
ഞാനൊരു ഗെസ്റ്റപ്പൊ രാമാ
(ഗുഡ് മോണിംഗ്.....)
 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts