സര്‍പ്പസന്തതികളേ (ചലനം )
This page was generated on April 19, 2024, 9:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:38.
സര്‍പ്പസന്തതികളേ
കഷ്ടം നിങ്ങള്‍ക്കു ഹാ കഷ്ടം
നഷ്ടപ്പെട്ടുവല്ലോ നിങ്ങടെ സ്വര്‍ഗ്ഗരാജ്യം -
നിങ്ങടെ സ്വര്‍ഗ്ഗരാജ്യം

പാപം ചെയ്ത കൈയ്യുകളേ
കല്ലെറിയൂ ആ മാറില്‍ കല്ലെറിയൂ (പാപം)
കുരിശുംകൊണ്ടു നടന്നുവരുന്നൂ
മനുഷ്യപുത്രന്‍ - ഈയുഗത്തിലെ മനുഷ്യപുത്രന്‍
അവനെ ക്രൂശിക്കുക ! !
അവനെ ക്രൂശിക്കുക ! !

സ്നേഹത്തിന്റെ ശില്പികളേ പൂ ചൊരിയൂ
ഈ വഴിയില്‍ പൂ ചൊരിയൂ
സമരം ചെയ്തു തളര്‍ന്നു വരുന്നൂ
മഹര്‍ഷിവര്യന്‍ - ഈയുഗത്തിലെ മഹര്‍ഷിവര്യന്‍
അവനെ ക്രൂശിക്കുക ! !
അവനെ ക്രൂശിക്കുക ! ! (സര്‍പ്പസന്തതികളേ)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts