വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:39.
കുരിശുപള്ളിക്കുന്നിലെ കുരുത്തോലകൂട്ടിലെ കൂഹൂ കൂഹൂ കുയിലേ കുളിരുപെയ്യും രാവിൽ മാന്തളിരു നുള്ളും രാവിൽ കൂടെയൊരാൾ ഒരാൾ കൂടി കൂട്ടിനുണ്ടേ (കുരിശു...) കൊത്തമ്പാലരി കതിരണിയും കാട്ടിൽ മഞ്ഞ് മുത്തും ചെപ്പും കിലുക്കുമീ കാട്ടിൽ കാശുമാലകൾ മാറിലിട്ട കുംഭനിലാവും ഞാനും കാത്തു നിൽക്കുന്നൂ കാതോർത്തു നിൽക്കുന്നു നിന്റെ പല്ലവികൾ നിന്റെ പല്ലവികൾ (കുരിശു...) ഏലപ്പൂക്കളിൽ മദം നിറയും കാട്ടിൽ രാത്രി തേനും പാലുമൊഴുക്കുമീ കാട്ടിൽ കാട്ടുചോലയിൽ മേൽ കഴുകും തിങ്കൾക്കിടാവും ഞാനും കാത്തു നിൽക്കുന്നു കാതോർത്തു നിൽക്കുന്നു നിൻ ചിറകടികൾ നിൻ ചിറകടികൾ (കുരിശു...) |