വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ശ്രീവിദ്യ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:39.
കളഭകുറിയിട്ട മുറപ്പെണ്ണെ - നിന്റെ കളിയും ചിരിയും എവിടെ പോയ് എവിടെ പോയ് കളഭകുറിയിട്ട മുറപ്പെണ്ണെ - നിന്റെ കളിയും ചിരിയും ഇന്നെവിടെ പോയ് എവിടെ പോയ് മൗനം നിൻ അധരത്തെ മുദ്രവച്ചടച്ചോ നാണം നിൻ കവിളത്ത് കുങ്കുമം തേച്ചോ അഞ്ജനക്കണ്ണെഴുതാൻ കൗമാരം അണഞ്ഞല്ലോ കഞ്ചബാണൻ നിനക്കുറ്റ കളിത്തോഴനായ് നിൻ കളിത്തോഴനായ് (കളഭ കുറിയിട്ട) പണ്ടത്തെ കിന്നാരങ്ങൾ പറയാൻ മടിയെന്തേ ചുണ്ടിൽ നിന്നും മണിമുത്തുകൾ താഴെ വീഴുമോ അദ്യത്തെ രാത്രിയിൽ നിൻ ഗൗരവ മുഖംമൂടി ആരും അറിയാതെ തകർക്കും ഞാൻ തകർക്കും ഞാൻ (കളഭ കുറിയിട്ട) |