താമരപ്പൂങ്കാവില്‍ (മാനിഷാദ )
This page was generated on April 20, 2024, 1:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍ ,ഗിരിജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അടൂര്‍ ഭാസി ,തിക്കുറിശ്ശി സുകുമാരൻ നായർ ,ശ്രീവിദ്യ ,സുമിത്ര ,ഉഷാകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:46.
 
താമരപ്പൂങ്കാവില്‍ തനിച്ചിരിക്കും കന്നിതേവി
ചമയങ്ങള്‍ ചമഞ്ഞെന്റെ അരികില്‍ വാ നീ

മുത്തിമണത്താല്‍ അത്തറുപൂശി
മുത്തുകഴുത്തില്‍ പൊന്‍കാറ അണിഞ്ഞു്
തത്തമ്മച്ചുണ്ടില്‍ പുഞ്ചിരിയോടെ
സ്വര്‍ണ്ണത്തിന്‍ മണിത്തേരില്‍ പറന്നുവാ നീ

ഒത്തിരി കാര്യങ്ങള്‍ കണ്ടു ഞാന്‍ പൂമുത്തെ
ഒന്നല്ലൊരായിരം പൂങ്കിനാവില്‍
എന്‍ കരള്‍ക്കൂട്ടിലെ കുഞ്ഞോലപ്പൈങ്കിളി
എന്നു നീ എന്നാശ പൂവിളിക്കും

താമര പൂങ്കാവില്‍ തനിച്ചിരിക്കും കന്നിതേവി
ചമയങ്ങള്‍ ചമഞ്ഞെന്റെ അരികില്‍ വാ നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts