മുച്ചീട്ടുകളിക്കണ മിഴി (മുച്ചീട്ടുകളിക്കാരന്റെ മകള്‍ )
This page was generated on April 26, 2024, 6:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റാണിചന്ദ്ര ,കെ പി എ സി ലളിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:46.
മുച്ചീട്ടു കളിക്കണ മിഴിയാണ്
മൊഞ്ചുള്ള മൈലാഞ്ചിക്കിളിയാണ്
മാരന്നു മണിയറത്തൂവല്‍ക്കിടക്കയില്‍
മദനപ്പൂവിന്റെ മുനയാണ് - പെണ്ണു
മാതളപ്പൂന്തേന്‍ മൊഴിയാണ് (മുച്ചീട്ടു )

അരക്കു ചുറ്റും പൊന്നേലസ്സ്
അതിന്നു ചുറ്റും മുത്തുക്കൊലുസ്സ്
നീ അടിമുടി പൂത്തൊരു സ്വര്‍ണ്ണപ്പൂമരം
ആടിവരും പോലേ - പന്തലില്‍
പാടിവരും പോലേ
പുതുക്കപ്പെണ്ണേ നിന്നെ പൂമാലക്കുരുക്കിട്ടു
പിടിക്കുമല്ലോ - കൈയ്യില്‍
ഒതുക്കുമല്ലോ പുന്നാരമണവാളന്‍ ഇന്നു നിന്‍
പുന്നാര മണവാളന്‍ (മുച്ചീട്ടു )

മുടിക്കു മീതേ പനിനീര്‍ തൈലം
അതിനു മീതേ പൊന്നും തട്ടം
നീ ബദറുല്‍ മുനീറിനെ തേടിവരുന്നൊരു
ഹുസുനുല്‍ ജമാല്‍ പോലേ
കുസൃതിപ്പെണ്ണേ നിന്റെ നാണത്തിന്‍ മുഖപടം
എടുക്കുമല്ലോ - മുട്ടിക്കിടക്കുമല്ലോ
പുന്നാരപ്പുതുമാരന്‍ - ഇന്നു നിന്റെ
പുന്നാരപ്പുതുമാരന്‍ (മുച്ചീട്ടു )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts