സംഗതിയറിഞ്ഞോ (മുച്ചീട്ടുകളിക്കാരന്റെ മകള്‍ )
This page was generated on May 30, 2024, 9:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,അയിരൂര്‍ സദാശിവന്‍ ,പി കെ മനോഹരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Bhadoor ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:46.
 മുത്തപ്പ : സംഗതി അറിഞ്ഞാ പൊൻ കുരിശേ

തോമ്മാ : ഇല്ലപ്പാ എന്താണു

മുത്തപ്പ : നട്ടാൽ കിളുക്കണ നൊണ പറഞ്ഞു
എട്ടുകാലി മമ്മൂഞ്ഞ് ഈ
എട്ടുകാലി മമ്മൂഞ്ഞ്

തോമ്മാ : മുത്തപ്പാ മണ്ടൻ മുത്തപ്പാ
മൂക്കു ചെത്തി ഉപ്പിലിടൂ ഇവന്റെ
മൂക്കു ചെത്തി ഉപ്പിലിടൂ (നട്ടാൽ..)

എട്ടുകാലി : സംഗതി അറിഞ്ഞാ പൊൻ കുരിശേ
നമ്മുടെ ലക്ഷ്മിപ്പെണ്ണിനു
കുളി മാറീട്ട് ഇതു പത്താം ദിവസം

തോമ്മാ : കണ്ടൻ പറയന്റെ കുടുക്ക പോലെ
കടുവാ മാത്തന്റെ മീശ പോലെ
കഴുത്തിനു താഴെ കുടവയറുള്ളൊരു
മമ്മൂഞ്ഞേ എടാ മമ്മൂഞ്ഞെ
ചതിച്ചു പെണ്ണിനെ ഗുലുമാലാക്കിയ
ഹറാം പിറന്നവനാരു

എട്ടുകാലി : ഞമ്മളാണു കേട്ടാ അതു ഞമ്മളാണു
തോമ്മാ : ഫാ മൂരാച്ചീ നുണ പറയാതെടാ (നട്ടാൽ..)

എട്ടുകാലി : സംഗതി അറിഞ്ഞാ പൊൻ കുരിശേ

ഞമ്മളെ എട്ടുകാലീന്ന് വിളിച്ചവർക്കെല്ലാം
ഇപ്പോ മുട്ടൻ കഷണ്ടി
മുത്തപ്പാ : മുറ്റമടിക്കണ ചൂലു പോലെ
മുള്ളൻ പന്നീന്റെ വാലു പോലെ

തോമ്മാ : മൂക്കിനു താഴെ മീശ വിറക്കണ മമ്മൂഞ്ഞേ
എടാ മമ്മൂഞ്ഞേ
നിന്റെ മുഖത്തു നോക്കി പേരു വിളിച്ചൊരു
ചരിത്രകാരനാരു

എട്ടുകാലി : വൈക്കം മുഹമ്മദ് ബഷീറിക്കാ
ആനവാരി : പഷ്ട് പഷ്ടേ പഷ്ട് (നട്ടാൽ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts