കാളിന്ദി കാളിന്ദി (ചുവന്ന സന്ധ്യകൾ)
This page was generated on May 24, 2024, 8:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2015 06:07:46.

കാളിന്ദീ.. കാളിന്ദീ...
കണ്ണന്റെ പ്രിയസഖി കാളിന്ദീ
രാസവിലാസവതി രാഗിണീ...
രാധയെപ്പോലെ നീ ഭാഗ്യവതി...

ഗോപാംഗനകള്‍ തന്‍
ഹേമാംഗരാഗങ്ങള്‍
ആപാദചൂഡമണിഞ്ഞാലും
നിന്നലക്കൈകളില്‍ വീണമര്‍ന്നാലേ...
കണ്ണനു നിര്‍വൃതിയാകൂ...
കണ്ണനു നിര്‍വൃതിയാകൂ...

പൂജാസമയത്ത് ശ്രീഗുരുവായൂരില്‍
പൊന്നിന്‍ കിരീടമണിഞ്ഞാലും
നിന്റെ വൃന്ദാവനപ്പൂ ചൂടിയാലേ
കണ്ണനു നിര്‍വൃതിയാകൂ...
കണ്ണനു നിര്‍വൃതിയാകൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts