സീമന്തിനി (അതിഥി )
This page was generated on February 25, 2018, 11:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍ഷീല ,പി ജെ ആന്റണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:53.
സീമന്തിനീ...
സീമന്തിനി നിന്റെ ചൊടികളിലാരുടെ
പ്രേമമൃദുസ്മേരത്തിന്‍ സിന്ദൂരം
ആരുടെ കൈനഖേന്ദുമരീചികളില്‍ കുളി-
ച്ചാകെ തളിര്‍ത്തു നിന്‍ കൌമാരം (സീമന്തിനീ)

വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ള
ചഞ്ചലപദങ്ങളോടെ
നീ മന്ദം മന്ദം നടക്കുമ്പോള്‍ താനേ പാടുമൊരു
മണ്‍വിപഞ്ചികയീ ഭൂമി
എന്നെയതിന്‍ മാറിലെ ഇഴകളാക്കൂ
എന്നെ നിന്നനുരാഗ പല്ലവിയാക്കൂ -
പല്ലവിയാക്കൂ പല്ലവിയാക്കൂ (സീമന്തിനീ)

നിന്‍ നിഴല്‍ കൊഴിഞ്ഞൊരീ ഏകാന്തവീഥിയിലെ
നിര്‍മ്മാല്യ തുളസിപോലെ
ഈ എന്റെ നെടുവീര്‍പ്പുകള്‍തന്‍ കാറ്റും കൊണ്ടു ഞാന്‍
എന്റെ ദു:ഖങ്ങളെയുറക്കും
നിന്റെ നൂറു പൊയ് മുഖങ്ങള്‍ വലിച്ചെറിയും
നിന്നില്‍ ഞാന്‍ നിലയ്ക്കാത്ത വേദനയാകും
വേദനയാകും വേദനയാകും (സീമന്തിനീ)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts