രാഗതരംഗം (പാലാഴി മഥനം )
This page was generated on May 26, 2022, 11:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:54.
രാഗതരംഗം അനുരാഗതരംഗം
നീയൊരു രാഗതരംഗം
ഞാനൊരു രാഗതരംഗം...
(രാഗതരംഗം.....)

ഓ ജീവിതമാകും നദിയില്‍
മോഹത്തിന്‍ പൂങ്കാറ്റില്‍
(ഓ ജീവിതമാകും....)
ഇളകുന്നൂ തഴുകുന്നൂ
കുളിരില്‍ പുണര്‍ന്നുമറിയുന്നു
ബ്ലോ ആട്ടം വിന്റ്
എബൌവ് ദ് വേവ്സ് ഓഫ് ലൈഫ്
ആന്റ് സിംഗ് ദ് സോങ്ങ്സ് ഓഫ് ലൌ

ഗാനപതംഗം മധുഗാനപതംഗം
നീയൊരു ഗാനപതംഗം
ഞാനൊരു ഗാനപതംഗം

ഓ ജീവിതമാകും വനിയില്‍
ഭാവനതന്‍ പൂഞ്ചിറകില്‍
ഇളകുന്നൂ ഇടറുന്നൂ
മദിര കുടിച്ചു മദിക്കുന്നൂ
ബ്ലോ വിന്റര്‍ സ്മൈല്‍
എമിഡ്സ്റ്റ് ദ് ബട്ടര്‍ഫ്ലൈസ് ആന്റ്
ഡ്രോ ദ് കര്‍വ്സ് ഓഫ് ലൈഫ്

രാഗതരംഗം അനുരാഗതരംഗം
നീയൊരു രാഗതരംഗം
ഞാനൊരു രാഗതരംഗം... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts