ചന്ദ്രകളഭം (കൊട്ടാരം വില്‍ക്കാനുണ്ടു് )
This page was generated on March 29, 2024, 4:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2016 06:07:36.





ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി

ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ?
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധര്‍വഗീതമുണ്ടോ?
വസുന്ധരേ വസുന്ധരേ...
കൊതിതീരും വരെ ഇവിടെ പ്രേമിച്ചു
മരിച്ചവരുണ്ടോ
(ചന്ദ്രകളഭം ....)

ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസ്സുകൾ ഉണ്ടോ
സ്വപ്നങ്ങൾ ഉണ്ടോ പുഷ്പങ്ങൾ ഉണ്ടോ
സ്വർഗ്ഗമരാളങ്ങൾ ഉണ്ടോ
വസുന്ധരേ വസുന്ധരേ...
മതിയാകും വരെ ഇവിടെ ജീവിച്ചു
മരിച്ചവരുണ്ടോ...
(ചന്ദ്രകളഭം.....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts