ചന്ദ്രോത്സവത്തിനു (പ്രയാണം )
This page was generated on December 1, 2022, 7:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2020 15:13:07.ചന്ദ്രോത്സവത്തിനു ശുകപുരത്തെത്തിയ
ശ്രീമംഗലപ്പക്ഷി
ഇന്നെന്റെ സ്വപ്നമാം സന്ധ്യാംബരത്തില്‍
വന്നെന്നെ നീ കീഴടക്കി

വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന
നിന്നന്തരംഗത്തിന്‍ മടിയില്‍ ഒരു
സ്വര്‍ണ്ണപ്പൂണൂല്‍ ചരടില്‍ കുരുങ്ങിയ
നിന്നനുരാഗത്തിന്‍ മടിയില്‍
എന്റെമോഹങ്ങള്‍ക്കു വിശ്രമിക്കാനിന്നൊ-
രേകാന്തപഞ്ജരം കണ്ടൂ ഞാന്‍

എത്രവഴിയമ്പലങ്ങളില്‍ ദൈവങ്ങള്‍
ചത്തുകിടന്ന വീഥികളില്‍
പൂജയ്ക്കെടുക്കാത്ത കന്യകാപുഷ്പങ്ങള്‍
പൂത്തുകൊഴിയുന്ന രാത്രികളില്‍
കോടിജന്മങ്ങളായ് നമ്മള്‍ പരസ്പരം തേടുകയായിരുന്നു
മൌനങ്ങള്‍ തേടുകയായിരുന്നു

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts