മണ്ണിലും വിണ്ണിലും (സ്വാമി അയ്യപ്പൻ )
This page was generated on May 29, 2024, 12:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംകല്യാണി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:14.

ഗുരുര്‍ ബ്രഹ്മ:.... ഗുരുര്‍ വിഷ്ണു... ഗുരുര്‍ ദേവോ മഹേശ്വര:
ഗുരു സാക്ഷാല്‍ പരബ്രഹ്മ:
തസ്മൈ ശ്രീ ഗുരവേ നമ:

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നു... അവന്‍ കരുണാമയനായ്
കാവല്‍ വിളക്കായ് കരളിലിരിക്കുന്നു...

ആളും അറിവും ഉള്ളവര്‍ വാഴ്വാം
അടരില്‍ ജയിക്കുന്നു... അവന്‍-
അറിവില്ലാത്തവര്‍ തന്‍ ഹൃദയത്തില്‍
അറിവായ് വിളങ്ങുന്നു...
അറിവായ് വിളങ്ങുന്നു...

കാല്‍കളില്ലാതെ മുടന്തും മര്‍ത്യനു-
കാലുകള്‍ നല്‍കുന്നു... അവന്‍
കൈകളില്ലാതെ കരയും ഭക്തനു
കൈകള്‍ നല്‍കുന്നു...
കൈകള്‍ നല്‍കുന്നു...

ജീവിത വീഥിയില്‍ വീഴുന്നോര്‍ക്കും
ഭാവന നല്‍കുന്നു... അവന്‍
ഊമകളെയും തന്‍ സ്നേഹത്താല്‍
ഗായകരാക്കുന്നു....
ഗായകരാക്കുന്നു....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts