ചഞ്ചലിത (ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ )
This page was generated on April 27, 2024, 4:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ബി വസന്ത ,പി സുശീല ,അമ്പിളി രാജശേഖരൻ
രാഗംചാരുകേശി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:14.
ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം....ചന്ദ്രചൂഢപാദം...
ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം ചന്ദ്രചൂഢപാദം...
പ്രണാമം......പ്രണാമം......പ്രണാമം......
ഹിമശൃംഗശൈല ഗംഗാതരംഗമേളം.....മൃദംഗമേളം....
പ്രണാമം....പ്രണാമം....പ്രണാമം......ശിവപാദം....
ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം ചന്ദ്രചൂഢപാദം...

സോമകളഭമഴ പെയ്യും മാനം.....ശ്യാമമേഘ മയില്‍പ്പീലിവിതാനം...
രുദ്രവീണയുടെ നാഡികളുലയും....വിദ്യാധരഗീതം....
സുന്ദരം....സുന്ദരം...സുന്ദരം....
ഗൌരീശങ്കരശിഖരം...ആ....

ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം ചന്ദ്രചൂഢപാദം...
പ്രണാമം....പ്രണാമം...പ്രണാമം...

ഭൂമിദേവിയുടെ പൊന്നിലത്താളം...ഭൂതനാഥ ശുഭതാണ്ഡവതാളം...
വിശ്വസംഭ്രമണവീഥിയിലുയരും വിദ്യുല്‍ തുടിതാളം...
സുന്ദരം....സുന്ദരം...സുന്ദരം....
സൃഷ്ടി സ്ഥിതിലയനടനം....

ചഞ്ചലിത.... ചഞ്ചലിത..... ചലിത ചലിത പാദം....ചന്ദ്രചൂഢപാദം...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts