ഓശാനാ ഓശാനാ (പ്രിയമുള്ള സോഫിയ )
This page was generated on March 28, 2024, 2:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എൻ ശ്രീകാന്ത് ,പി കെ മനോഹരൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:16.

ഓശാന ഓശാന
ദാവീദിൻ പുത്രന്നോശാന
നിർദ്ധനരില്ലാത്ത നിന്ദിതരില്ലാത്ത
ശ്രീ ക്രിസ്തുരാജ്യത്തിന്നോശാന
(ഓശാന..)

സ്വർഗ്ഗം ഭൂമിക്കു വാഗ്ദാനം നൽകിയൊ
രിസ്രായേലിലെ രാജാവേ
പച്ചക്കുരുത്തോലക്കൊടികളുമായി ഞങ്ങൾ
ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം
ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം
(ഓശാന...)

ദുഃഖം ഞങ്ങളിൽ നിന്നേറ്റു വങ്ങുവാൻ
ബേത്‌ലഹേമിൽ ജനിച്ചവനേ
പുത്തനൊലീവില പൂക്കളുമായി ഞങ്ങൾ
ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം
ഉച്ചത്തിൽ വാഴ്ത്തുന്നു നിൻ നാമം
(ഓശാന...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts