ആദമോ ഹവ്വയോ (പ്രിയമുള്ള സോഫിയ )
This page was generated on February 29, 2024, 10:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:16.
ആദമോ ഹവ്വയോ
അനുരാഗകഥയില്‍
ആരെയാരാദ്യമായ് കീഴടക്കി
ആരുടെ കണ്മുനകള്‍ ശൃംഗാരകല-
കള്‍ക്കാദ്യത്തെ മുഖവുരയെഴുതി (ആദമോ)

കാറ്റിന്റെ വിരലൊന്നു തൊടുമ്പോള്‍ നാണിക്കും
കാട്ടുവാകപ്പൂവുകള്‍ക്കറിയില്ലേ
മഞ്ഞിന്റെ ഇഴനേര്‍ത്ത പുടവ ചുറ്റീ - ഓ..
മരതകമലയുടെയൊതുക്കിറങ്ങീ..
മണ്ണിന്റെ മാറില്‍ തളര്‍ന്നു ചായും
മാധവചന്ദ്രികയ്ക്കറിയില്ലേ
പറഞ്ഞു തരൂ - മൌനവികാരത്തിന്‍
ഭാഷയില്‍ നിങ്ങള്‍ പറഞ്ഞു തരൂ (ആദമോ)

ഏകാന്ത നിശകളില്‍ പ്രിയമാനസങ്ങള്‍
തേടിയെത്തും സ്വപ്നങ്ങള്‍ക്കറിയില്ലേ
പൊന്‍പീലി ഇളം പീലി ചിറകുരുമ്മീ.. ഓ..
പവിഴപ്പൂഞ്ചൊടികളില്‍ ചൊടിയുരുമ്മീ ..
പച്ചിലക്കൂട്ടില്‍ തണുപ്പു മാറ്റും
പാതിരാപ്പക്ഷികള്‍ക്കറിയില്ലേ
പറഞ്ഞു തരൂ - മൂകവികാരത്തിന്‍
ഭാഷയില്‍ നിങ്ങള്‍ പറഞ്ഞു തരൂ (ആദമോ)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts