വേദനകൾ തലോടി (പ്രിയമുള്ള സോഫിയ )
This page was generated on June 14, 2024, 6:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:17.


വേദനകള്‍ തലോടി മാറ്റും
ദേവാ ശ്രീയേശുദേവാ
ആലംബഹീനയായ് മുട്ടുകുത്തും
എനിക്കഭയം നിന്‍ തിരുഹൃദയം

ഈയാമ്പാറ്റകള്‍പോല്‍ സ്വപ്നങ്ങള്‍ പിടയു-
ന്നൊരീയുഷ്ണമേഖലയില്‍
ഒരു തളിര്‍മരത്തണലില്ലേ -
ഒരു തണ്ണീര്‍പ്പന്തലില്ലേ ഈ
അഭയാര്‍ത്ഥിനിയുടെ ചിറകറ്റ ഗദ്ഗദം
അവിടുന്നു കേള്‍ക്കുകയില്ലേ - ദേവാ -
ശ്രീയേശുദേവാ...

കാരുണ്യവാനായ കര്‍ത്താവേ -
ഞങ്ങളുടെ ഈ ഭവനത്തെ
അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ
ദു:ഖങ്ങളില്‍ ആശ്വാസവും
ആവശ്യങ്ങളില്‍ സഹായവും നല്‍കി
ഞങ്ങളുടെകൂടെ വസിക്കേണമേ
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ..

ഈറന്‍ കണ്ണുകളില്‍ മോഹങ്ങള്‍ മരിക്കു-
ന്നൊരീ ദു:ഖവീഥികളില്‍
ഒരു പ്രതീക്ഷക്കെനിയ്ക്കിടമില്ലേ
ഒരു തൃക്കൈത്തുണയില്ലേ ഈ
ഇടയപ്പെണ്ണിന്റെ മെഴുകു വിളക്കുകള്‍
അവിടന്നു വാങ്ങുകയില്ലേ - ദേവാ -
ശ്രീയേശുദേവാ... (വേദനകള്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts