ഉദയതാരക (മറ്റൊരു സീത )
This page was generated on May 7, 2024, 7:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍അയിരൂര്‍ സദാശിവന്‍ ,പി ലീല ,ടി ആർ ഓമന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:21.

ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയെപ്പറ്റി ചിന്താശക്തിയെപ്പറ്റി
സ്വഭാവനൈര്‍മ്മല്യത്തെപ്പറ്റി പാടാത്ത മഹാകവികളുണ്ടോ?
കാളിദാസനും വാത്മീകിയും ഭവഭൂതിയും ടാഗോറും ഭാരതിയും വള്ളത്തോളും
കുമാരനാശാനും വീണ്ടും വീണ്ടും പ്രകീര്‍ത്തിച്ച ആ മഹത്വത്തെപ്പറ്റി
ഞാനെന്തു് പറയാനാണു്.

"ഉദയതാരക പോലെ സമുജ്വലം
ഉഷപ്രസൂനസമാനം സുരഭിലം
ഹിമഗിരി ശിഖരം പോലുള്ളതും
ഭാരതഭൂവിലെ സ്ത്രീ ചരിതം"

"കാര്യേഷു മന്ത്രി - കര്‍മ്മേഷു ദാസി
രൂപേഷു ലക്ഷ്മി - ക്ഷമയേഷു സാവിത്രി‌
സ്നേഹേഷു മാതേ - ശയനേശു വേശ്യ
ഷഡു്കര്‍മ്മ നാരി കുലധര്‍മ്മ പത്നി "

കാര്യനിര്‍വ്വഹണത്തില്‍ മന്ത്രിയെപ്പോലെയും,
പ്രവൃത്തിയില്‍ ദാസിയെപ്പോലെയും,
സൗന്ദര്യത്തില്‍ മഹാലക്ഷ്മിയെപ്പോലെയും,
ക്ഷമയുടെ കാര്യത്തില്‍ ഭൂമിദേവിയെപ്പോലെയും,
സ്നേഹത്തില്‍ മാതാവിനെപ്പോലെയും,
ശയനം ചെയ്യുമ്പോള്‍ വേശ്യയെപ്പോലെയും ധര്‍മ്മപത്നിയായി
സത്കര്‍മ്മങ്ങള്‍ അനുഷ്ടിക്കണം.

ഗൃഹം നമ്മുടെ സ്ത്രീകളുടെ പര്‍ണ്ണാശ്രമം മാത്രമല്ല,
പൂജാമുറിയും രാജാങ്കണവും സ്നേഹസാമ്രാജ്യവും എല്ലാമായിരുന്നു.
പതിവൃതയായ ഒരു സ്ത്രീയെപ്പറ്റി ഒരു ചിന്തകനു് പറയാനുള്ളതു് കേള്‍ക്കൂ

"കരം പിടിച്ച കാന്തനൊത്തു കാനനാന്തരത്തിലും
ഇഹത്തിലും പരത്തിലും പരംഗൃഹാങ്കണത്തിലും
വിശാല ജീപിതം രചിച്ച വീഥി തന്നിലെന്നുമേ -
പൂമാനു മാര്‍ഗ്ഗദര്‍ശനം കൊടുപ്പതെന്നുമേ വരാംഗിമാര്‍"

ആരെല്ലാമായിരുന്നു ഭാരതീയ സ്ത്രീത്വത്തിന്റെ മഹനീയ മാതൃകകള്‍!
ലോകമഹിളാ ചരിത്ര പരമ്പരയിലെ മണിവിളക്കുകള്‍!
ത്യാഗത്തിന്റെ നിദര്‍ശനങ്ങള്‍

"പതിന്നാലു സംവത്സരം വനവാസമനുഷ്ടിക്കാന്‍
പതിയൊത്തു പുറപ്പെട്ട സീതാദേവിയും
കണവന്റെ കഴുത്തിലെ കാലപാശം തന്‍മൃദുല
കരം കൊണ്ടറുത്തെറിഞ്ഞ സാവിത്രി താനും
കമിതാവിന്‍ ഇച്ഛ താന്താന്‍ നിവര്‍ത്തിയ്ക്കാനവനെത്തന്‍
ചുമലിങ്കലേറ്റിപ്പോയ ശീലാവതിയും
പ്രതികാരദുര്‍ഗ്ഗകളാം അംബയും അംബാലികയും
പതിവൃതാശിരോമണി ഗാന്ധാരി താനും "

മേല്‍പ്പറഞ്ഞ മാനിനിമാര്‍ നമ്മുടെ മഹിളാത്വത്തിന്റെ
നാനാഭാവ സമുജ്ജ്വലങ്ങളായ സുന്ദര ചിത്രങ്ങളാണു്. ചുരുക്കിപ്പറയട്ടെ.
ഒരേ സമയത്തു് ശീതളമായ നീരുറവ പോലെയും ഉന്നതമായ
ശക്തിദുര്‍ഗ്ഗമാരായും വര്‍ത്തിക്കുന്ന സ്ത്രീ.

"വെള്ളത്താമരപോല്‍ വിശുദ്ധി കലരും നൈര്‍മ്മല്യവും - ലോലമാം
മുല്ലപ്പൂവിതള്‍ പോലെ ഗന്ധമുതിരും സൗന്ദര്യസങ്കേതവും
ദുഷ്ടന്മാരുടെ നെഞ്ചു കീറി രുധിരം തര്‍പ്പിച്ച ചാമുണ്ഡിയും
കഷ്ടപ്പാടിലെഴുന്നവര്‍ക്കു കരുണാവാരാശിയു മാനിനി "



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts