നില്ലെടി നില്ലെടി (അപ്പൂപ്പന്‍ [ചരിത്രം ആവര്‍ത്തിക്കുന്നില്ല] )
This page was generated on May 7, 2024, 12:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല ,സി ഒ ആന്റോ ,രവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അടൂര്‍ ഭാസി ,ശങ്കരാടി ,സുകുമാരി ,കെ പി ഉമ്മർ ,ജയഭാരതി ,കമലഹാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:35.
 
നില്ലെടീ നില്ലെടീ നീയല്ലയോ ഇന്നു
കൊല്ലാതെ കൊന്നതെന്‍ ചെല്ലമാം പുത്രിയെ
തല്ലെടീ ചൂലിനാല്‍ എല്ലാത്തിനേം - വെറും
പുല്ലാണു പുല്ലാണു കാശും പ്രതാപവും
(നില്ലെടീ)

മുഴുത്തകോപമോടെടുത്തു ഞാന്‍ നിന്റെ
കഴുത്തിലന്‍പോടു പിടിച്ചുടന്‍
മുടിച്ചു നിങ്ങളെയറിഞ്ഞു ഞാന്‍
കടിച്ചുകീറിടുമനാരതം
വഴിയില്‍ നിന്നു പോക വാനരന്‍മാരേ

ചക്ഷു ശ്രവണന്‍ ചീറിവരുന്നതു
പക്ഷിപ്രവരനു ഭക്ഷണകാരണം
പത്തി നിവര്‍ത്തിയ പാമ്പു നിങ്ങളെ
കൊത്തിനുറുക്കിത്തള്ളും വെളിയില്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts