വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,മധുശാല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:33.
പ്രാണേശ്വരാ പ്രാണേശ്വരാ ആശകളില്‍ തേന്‍ ചൊരിയൂ മാനസം നിറയും കൂരിരുളില്‍ സ്നേഹത്തിന്‍ കതിരൊളി വീശിവരൂ പ്രാണേശ്വരാ......... ഏറിയജന്മം തേടിയലഞ്ഞു ഏകാകിനിയായ് ഞാനിവിടെ ഇരവുകളില്‍ നറുപകലൊളിയില്‍ കനവുകളില്‍ എന്‍ നിനവുകളില്‍ കണ്ടുനിന്മുഖം ഞാന്‍ പനിനീരലര്‍മുഖം ഞാന്‍ പ്രിയനേ........ പാദസരങ്ങള്‍ താളമിട്ടുണര്‍ന്നു മാമയിലായെന്‍ മനമാടി കുരുവികളേ തേനരുവികളേ മലരുകളേ മണിമുകിലുകളേ മാരനിന്നുവരുമോ മധുരം പകര്‍ന്നു തരുമോ പറയൂ.... |