വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:48.
അന്തഃപുരത്തിൽ എൻ അന്തഃപുരത്തിൽ ഗന്ധർവമണിവീണ ഒരു ചന്ദനമണിവീണ (അന്തഃപുരത്തിൽ...) പ്രണയി തൻ പൂവിരൽ തൊട്ടാൽ പ്രമദവിപഞ്ചികയുണരും ഉണരും തന്ത്രികളിൽ രാഗപംക്തികളുയരും ഇന്ദ്രജാലം നടക്കും (അന്തഃപുരത്തിൽ...) രജനി തൻ രതിമുഖം കണ്ടാൽ രജതമണിക്കുടം തുളുമ്പും തുളുമ്പും ചിന്തകളിൽ രാഗസന്ധ്യകൾ പൂക്കും ഇന്ദ്രിയങ്ങൾ തളിർക്കും (അന്തപ്പുരത്തിൽ...) |