കറുകറുത്തൊരു പെണ്ണാണ് (ഞാവല്‍പ്പഴങ്ങള്‍ )
This page was generated on April 29, 2024, 5:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംശ്യാം
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 31 2023 12:49:45.




കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ് (2)
കാടിന്റെ ഓമന മോളാണ് ഞാവൽ പഴത്തിന്റെ ചേലാണ്
എള്ളിൻ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ള് തുടുത്താണ്

ഇരുണ്ട മാനത്തു പൊട്ടിവിരിയണ ചുവന്ന പൂവ്
കറുത്ത ചന്തത്തിനകത്തുരുകണ കനവിൻ നോവ്
മാമല നീലിമ പെറ്റൊരു വെള്ളിച്ചോലാ
ഈ മലപെണ്ണിൻ്റെ കരളിലെ രാഗച്ചോല..
കറുത്തചിപ്പിതൻ അകത്തുറയണ വെളുത്തമുത്ത്
നീയാം ചിപ്പിയിൽ നീറ്റിയെടുത്തൊരനുരാഗസത്ത്

കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്
കാട്ടുപെണ്ണിന്റെ ഞാവൽപഴത്തിന്റെ കരളിനുള്ളിലെ ചോപ്പാണ്... ചോപ്പാണ്...
എള്ളിൻ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ള് തുടുത്താണ്

തെളുതെളെ കൊണ്ടലിൽ തെന്നിത്തെറിക്കുന്ന തിങ്കളെപ്പോലെ (2)
ഒളിഞ്ഞുനോക്കി മറഞ്ഞിരിക്കും ചെമ്മലപ്പെണ്ണേ
സുന്ദരീ നിന്നെ നിന്നിലെ നിന്നെ സ്വന്തമാക്കാൻ
നിന്നമൃതം തന്നിട്ടെന്നിലെയെന്നെ അനശ്വരനാക്കാൻ
നിന്നിൽ നിറഞ്ഞൊരനുരാഗസത്ത് പകർന്നു തരാമോ
എന്നിലേക്കൊന്നായ് ലയിച്ചുചേരാമോ നീ കാട്ടുപെണ്ണേ

കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ് (2)
കാടിന്റെ ഓമന മോളാണ് ഞാവൽ പഴത്തിന്റെ ചേലാണ്
എള്ളിൻ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ള് തുടുത്താണ്

കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്
കടഞ്ഞെടുത്തൊരു മെയ്യാണ്..
കടഞ്ഞെടുത്തൊരു മെയ്യാണ്...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts