വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി മാധുരി |
രാഗം | മോഹനം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:50.
കനകത്തളികയില്‍ കണിമലരും കളഭവുമായ് വന്ന വനജ്യോത്സ്നേ മനസ്സിലെ മദനനു കണിവെയ്ക്കാനൊരു മല്ലികപ്പൂ തരൂ (കനകത്തളികയില്‍) ഗന്ധര്‍വ്വനവവധുവിന്‍ മണിയറജാലകത്തില്‍ വെണ്‍പട്ടുവിരിചാര്‍ത്തും പ്രിയതോഴീ മനസ്സിന്റെ മതിലകഗോപുരമായിരം മണിവിളക്കുകളാല്‍ അലങ്കരിക്കൂ അലങ്കരിക്കൂ (കനകത്തളികയില്‍) ചഞ്ചലമിഴിമുനയില്‍ മൃദുലവികാരങ്ങള്‍ മഞ്ജരിയായ് വിടരും പ്രിയതോഴീ മനസ്സിലെ സ്വരരാഗപാരിജാതങ്ങളെ മണിച്ചിലമ്പുകളാല്‍ വിളിച്ചുണര്‍ത്തൂ വിളിച്ചുണര്‍ത്തൂ (കനകത്തളികയില്‍) |