വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:57.
ഓ...ഓ...ഓ...ഓ... കാവ്യഭാവനാ മഞ്ജരികള്‍ കല്പനതന് മധുമഞ്ജുഷകള് കനകവും വെണ്ണയും ചാലിച്ചു ചേര്‍ത്ത നിന് കമലപ്പൂമേനി കാണാന്‍ തപസ്സിരുന്നൂ... കാവ്യഭാവനാ മഞ്ജരികള്‍.... പൂവെയില്‍ കൊള്ളാനും വിടില്ല നിന്നെ പൂന്തനുവെണ്ണ മെയ്യുരുകിയാലോ തൂവെണ്ണിലാവിലും വിടില്ല നിന്നെ പൂവുടല്‍ പനിനീരായ് ഒഴുകിയാലോ അരികത്തിരുന്നെന്നെ അനുഗ്രഹിക്കൂ... അനുരാഗ സോപാനം അലങ്കരിക്കൂ.. കാവ്യഭാവനാ മഞ്ജരികള്‍ കല്പനതന് മധുമഞ്ജുഷകള് കനകവും വെണ്ണയും ചാലിച്ചു ചേര്‍ത്ത നിന് കമലപ്പൂമേനി കാണാന്‍ തപസ്സിരുന്നൂ... കാവ്യഭാവനാ മഞ്ജരികള്‍... പൂവുകള്‍ നുള്ളാനും വിടില്ല നിന്നെ പൂമ്പാറ്റ നിന്നധരം നുകര്‍ന്നാലോ സ്വരരാഗമാല പാടാന്‍ വിടില്ല നിന്നെ സ്വരങ്ങളിലാ സ്വപ്നമലിഞ്ഞാലോ അരികത്തിരുന്നെന്നെ അനുഗ്രഹിക്കൂ... അനുരാഗ സോപാനം അലങ്കരിക്കൂ.. കാവ്യഭാവനാ മഞ്ജരികള്‍... O...O...O...O... |