രോഹിണി നക്ഷത്രം (രാത്രിയിലെ യാത്രക്കാർ)
This page was generated on April 26, 2024, 8:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:55.

രോഹിണിനക്ഷത്രം സാക്ഷി നിന്നപ്പോൾ
എൻ മോഹത്തിൻ പിച്ചകം ഞാൻ നട്ടു
ജീവനിൽ പൊട്ടിക്കിളിർത്തു വളരുമെൻ
ഭാവനാ ചൈതന്യവല്ലരി
രോഹിണിനക്ഷത്രം സാക്ഷി നിന്നപ്പോൾ
എൻ മോഹത്തിൻ പിച്ചകം ഞാൻ നട്ടു

എന്റെ പ്രതീക്ഷതൻ തൂവെണ്ണിലാവിലാ
പിഞ്ചിളം ചില്ലകൾ പൂക്കും
പൂവിട്ടു നിൽക്കുമെൻ ആശാലതികയിൽ
ആ സ്മൃതിതൻ തെന്നലാടും
ആ...ആഹാഹാഹാ....ആ....ആഹാഹാഹാ...ആ....
(രോഹിണിനക്ഷത്രം......)

കണ്ണിലും കാതിലും തേന്മഴ പെയ്യുവാൻ
കനകവസന്തം ചിരിക്കും
താനെ വിടർന്നിടും ഗാനപുഷ്പങ്ങളിൽ
ആ രാഗസൗരഭ്യപൂരം....
ആ...ആഹാഹാഹാ....ആ....ആഹാഹാഹാ...ആ....
രോഹിണിനക്ഷത്രം സാക്ഷി നിന്നപ്പോൾ
എൻ മോഹത്തിൻ പിച്ചകം ഞാൻ നട്ടു
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts