വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി സുശീല ,പി മാധുരി ,അമ്പിളി രാജശേഖരൻ |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:58.
സപ്തസ്വരങ്ങൾ പാടും ചിത്ര പതംഗികൾ സ്വപ്നങ്ങൾ പോലലയുമുദ്യാനം രത്നങ്ങൾ പതിച്ച പൂമച്ചകം പോൽ വാനം കല്പനാ കേളി കാണും സായാഹ്നം (സപ്തസ്വരങ്ങൾ..) മൂന്നു മുഖങ്ങൾ പോലെ മുത്തണിവള്ളിയിൽ മുത്തമിട്ടുലയുന്നൂ മൂന്നു പൂക്കൾ നമ്മളെ കണ്ടവർ വിടർന്നിരിക്കാം നമ്മുടെ സങ്കല്പം കവർന്നിരിക്കാം (സപ്തസ്വരങ്ങൾ..) ഇഷ്ട സഖിക്കായി കാണാത്ത വീണയിൽ വശ്യ വർണ്ണങ്ങൾ മീട്ടും മന്ദാനിലൻ മഞ്ഞലക്കുളിരതിൻ താളമായി കന്യകാമനമതിലോളമായി (സപ്തസ്വരങ്ങൾ..) |