നീലനഭസ്സിൽ (നീ എന്റെ ലഹരി )
This page was generated on June 15, 2024, 8:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2019 06:23:49.
നീലനഭസ്സിൽ നീരദസരസ്സിൽ
നിരുപമ സുന്ദര രജതസദസ്സിൽ
ചന്ദനച്ചാർത്തിൽ രതിനൃത്തമാടും
ഇന്ദുലേഖേ പ്രിയ ചന്ദ്രലേഖേ
(നീലനഭസ്സിൽ.....)

സ്വർണ്ണകല്ലോല കിരണങ്ങളാൽ നീ
മൗനസംഗീത മാധുരി തൂകി
ആ സ്വരഹാരങ്ങൾ ചാർത്തിയുറങ്ങുവാൻ
മോഹം വസുന്ധരയാകും എന്നുടെ
മോഹം വസുന്ധരയാകും...
വസുന്ധരയാകും...
(നീലനഭസ്സിൽ.....)

പുഷ്പബാണൻ തൻ അമ്പുകൾ തീർക്കും
സ്വപ്നതല്പങ്ങൾ രജനികളായ്‌
ആദിയുഗത്തിൻ ആദ്യനിശ മുതൽ
ആശാമാധവമല്ലോ നമ്മളിൽ
ആശാമാധവമല്ലോ....
മാധവമല്ലോ.....
(നീലനഭസ്സിൽ......)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts