വീടിനു പൊന്മണി (കുടുംബിനി )
This page was generated on April 29, 2024, 3:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനഅഭയദേവ്
ഗായകര്‍സി ഒ ആന്റോ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തിക്കുറിശ്ശി സുകുമാരൻ നായർ ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:39.



വീടിനു പൊന്മണി വിളക്കു നീ
തറവാടിനു നിധി നീ കുടുംബിനീ
പതിയെ കൂപ്പും നിന്‍ കരതാരുകള്‍
പതിയുവതെല്ലാം സഫലം
കടമകള്‍ ചെയ്‌വാന്‍ അര്‍പ്പിച്ചൊരു നിന്‍
കമനീ ജന്മം വിമലം
(വീടിനു)

പകലിരവെല്ലാം പണി ചെയ്താലും
പരിഭവമില്ല പകയില്ല
പരിസേവനമാം പരിമളമോലും
പനിനീര്‍ പുഷ്പം നിന്‍ ഹൃദയം
(വീടിനു)


തന്‍ സുഖമെല്ലാം അന്യര്‍ക്കായി
ത്യാഗം ചെയ്യും മനസ്വിനി
മാനിനിമാരുടെ വംശത്തിനു നീ
മാതൃകയല്ലോ കുടുംബിനി
(വീടിനു)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts