തങ്കക്കണിക്കൊന്ന (അമ്മിണി അമ്മാവന്‍ )
This page was generated on May 3, 2024, 8:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ലീല ,പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി ,ശ്രീലത നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:02.

തങ്കക്കണിക്കൊന്ന പൂവിതറും
ധനുമാസത്തിലെ തിരുവാതിര
സ്വർഗ്ഗത്തിലും ഭൂമിയിലും ഇന്ന്‌
ഭഗവാന്റെ തിരുനാളല്ലോ
ഭഗവതിക്കു തിരുനൊയമ്പല്ലോ
(തങ്കക്കണിക്കൊന്ന....)

മംഗലപാംഗികളേ മങ്കമാരേ
നെടുമംഗല്യം കൊതിപ്പവരേ
(മംഗലപാംഗികളേ....)
മുങ്ങിക്കുളിക്കണം തുടികൊട്ടണം നിങ്ങൾ
മുടിയിൽ കുറുമൊഴിപ്പൂ ചൂടണം
മുറ്റത്തു കളമെഴുതി നൃത്തമാടണം
ആ....ആ...ആ.....

വെൺമുത്തുമാല കിലുങ്ങേണം മാറിൽ
വെൺചന്ദനക്കുറിയണിയേണം
(വെണ്‍‌മുത്തുമാല....)
ശ്രീപാർവ്വതിയ്ക്കു മനം തെളിയാൻ
മുഖശ്രീയോടെ നമ്മളിന്നു നൃത്തമാടണം
എന്നും അഷ്ടമംഗല്യം തെളിയേണം
(തങ്കക്കണിക്കൊന്ന.....)  





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts