പളനിമലക്കോവിലിലെ (പിക്‌ പോക്കറ്റ്‌ )
This page was generated on April 20, 2024, 6:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംആനന്ദഭൈരവി
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി ,ശ്രീലത നമ്പൂതിരി ,വെട്ടൂർ പുരുഷൻ ,മീന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:04.
ഹരഹരോഹരഹര
പഴനിമലക്കോവിലിലെ പാല്‍ക്കാവടി
ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി
വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര
ആറുമുഖ ഹരോഹര ആദിരൂപ ഹരോഹര

അന്നക്കാവടീ അഗ്നിക്കാവടി
അഭിഷേക്കക്കാവടി കാവടി
കന്നിക്കാവടി കളഭക്കാവടി
കര്‍പ്പൂരക്കാവടി കാവടി
വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര
പഴനിമലക്കോവിലിലെ......

നീലമയിലേറി വിളയാടിവാവാ
വേലെടുത്തുവീരാകളിയാടിവാവാ
വെള്ളിമണിപ്പല്ലക്കിലേറിവാവാ
വേളിമലവാണരുളും വേലായുധാ വാവാ
വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര
പഴനിമലക്കോവിലിലെ......


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts