ആദത്തിൻ അചുംബിത (ലൈറ്റ്‌ ഹൗസ്‌ )
This page was generated on May 7, 2024, 12:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹമീര്‍ കല്യാണി
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി ,ശ്രീലത നമ്പൂതിരി ,ബഹദൂർ ,ശങ്കരാടി
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2023 17:02:37.

ആ....ആ....ആ...
ആദത്തിൻ അചുംബിത മൃദുലാധരത്തില്‍
ആദ്യമായ് തുളുമ്പിയ മധുരദാഹം
ഹവ്വതന്‍ സിരകളിൽ അഗ്നി പടര്‍ത്തിയ
യൌവ്വന സുരഭില പുഷ്പഗന്ധം...
അനുരാഗം അതാണനുരാഗം
ആദത്തിൻ അചുംബിത മൃദുലാധരത്തില്‍
ആദ്യമായ് തുളുമ്പിയ മധുരദാഹം

മാനോടൊത്തു വളര്‍ന്നവളെ
മന്മഥകഥ അറിയാത്തവളെ
(മാനോടൊത്തു...)
ഗാന്ധർവ്വകല്ല്യാണ ദീപ്തിയിലാഴ്ത്തിയ
ഗന്ധർവ്വസംഗീതം അനുരാഗം
കാലമാംമനശ്വര കവിഭാവനയില്‍
ശാകുന്തളങ്ങള്‍ തുടരുന്നു
ഇന്നും തുടരുന്നു...
(സ്വരങ്ങൾ)
ആദത്തിൻ അചുംബിത മൃദുലാധരത്തില്‍
ആദ്യമായ് തുളുമ്പിയ മധുരദാഹം

സാമ്രാജ്യങ്ങള്‍ തകര്‍ത്തവരെ
ഭൂമിദൈവങ്ങളായ് വളര്‍ന്നവരെ
(സാമ്രാജ്യങ്ങള്‍...)
മോഹന ‍ലോചന പൂവമ്പാല്‍ വീഴ്ത്തിയ
മോഹിനീ നര്‍ത്തനമനുരാഗം.
കാലത്തിന്നനശ്വര രാജാങ്കണത്തില്‍
കാമിനീമാരിന്നും ചിരിക്കുന്നു
ഇന്നും ചിരിക്കുന്നു...
(സ്വരങ്ങൾ)
(ആദത്തിൻ അചുംബിത മൃദുലാധരത്തിൽ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts