വൃന്ദാവനംസ്വർഗ്ഗമാക്കിയ (അമൃതവാഹിനി)
This page was generated on May 5, 2024, 5:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കവിയൂർ പൊന്നമ്മ ,സുകുമാരി ,ശോഭ (ബേബി ശോഭ) ,ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2012 06:19:03.


വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ
രാഗമന്ദാകിനീ തീർത്ഥമൊരുക്കിയ കാർവർണ്ണാ
വനമാലയും മയിൽപ്പീലിയും ചൂടി നീയെന്നുമെൻ
മനസ്സിന്റെ ഗോകുലത്തിൽ കണികാണാൻ വാ
കണ്ണാ...കണി കാണാൻ വാ

ഭജഗോവിന്ദങ്ങൾ കേട്ടു ഗുരുവായൂരമ്പലത്തിൽ
ഭക്ത കോടികൾക്കു നീ ദർശനം നൽകീ
നിന്റെ പൊക്കിൾ താമരപ്പൂ ഇതളിലൊന്നു നീയെനിക്കു
നൈവേദ്യമർപ്പിക്കാൻ തരുകില്ലയോ നീ
തരുകില്ലയോ?
ഞാൻ കുരൂരമ്മയല്ലയോ നിന്മുന്നിൽ
ഭക്തമീരയല്ലയോ?

അഷ്ടപദി പാട്ടു കേട്ടു അമ്പലപ്പുഴ അമ്പലത്തിൽ
ആരാധകർക്കു നീ അനുഗ്രഹമേകി
നിന്റെ മണിമാറിലെ കൗസ്തുഭം എനിക്കു നീ
നിറമാലയിൽ കോർക്കാൻ തരുകില്ലയോ
ഞാനൊരു ദ്രൗപദിയല്ലോ നിന്മുന്നിൽ ഞാനൊരു രാധയല്ലോ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts