പാതിരാപ്പൂവൊന്ന് കൺ തുറന്നാൽ (ശോകം) (അൾത്താര )
This page was generated on June 24, 2024, 11:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ ,എസ് ജാനകി ,എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:40.

പാതിരാപ്പൂവൊന്നു കൺ തുറന്നാൽ
പാഴിടി വെട്ടുന്നതെന്തിനാമോ
പാലൊളിച്ചന്ദ്രനെ മൂടിവയ്ക്കാനൊരു
കാര്‍മുകില്‍ പോരുന്നതെന്തിനാമോ
കാര്‍മുകില്‍ പോരുന്നതെന്തിനാമോ
(പാതിരാപ്പൂ)

മുത്തിക്കുടിച്ചു ഞാൻ ജീവിതത്തിൻ
മുന്തിരിനീരു മയങ്ങുവോളം
ഇത്തിരിദൂരം നടന്നീടുമ്പോൾ
ഇത്തളിർ പാദം കുഴഞ്ഞീടുമോ
ഇത്തളിർ പാദം കുഴഞ്ഞീടുമോ
(പാതിരാപ്പൂ)

സ്നേഹത്തിനേക്കാൾ മഹത്ത്വമേറും
ത്യാഗമെന്നൊർത്തു ഞാൻ മാറിനിന്നു
ത്യാഗമെന്നൊർത്തു ഞാൻ മാറിനിന്നു
ത്യാഗമേ നിന്നെയും സ്വീകരിക്കാൻ
ലോകത്തിനില്ല ഹൃദയമെന്നോ
(പാതിരാപ്പൂ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts