സത്യമെന്നും കുരിശ്ശിൽ (പഞ്ചാമൃതം )
This page was generated on April 17, 2024, 2:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:15.
സത്യമിന്നും കുരിശില്‍
ധര്‍മ്മമിന്നും തടവില്‍
നിത്യമധുരസ്നേഹമിന്നും
പഴയ കടങ്കഥയില്‍ (സത്യമിന്നും)

പടര്‍ന്നു കത്തും വേദനയില്‍
തിളച്ചു പൊങ്ങും മനസ്സുകള്‍
ഈ എരിതീ അണയ്ക്കുവാന്‍
കണ്ണുനീരിനാകുമോ
മണ്ണില്‍ വീണ പൂവിനെ
ഞെട്ടില്‍ വീണ്ടും തിരുകുവാന്‍
തെന്നലിനാകുമോ ഓ..
തെന്നലിനാകുമോ (സത്യമിന്നും)

അകന്നു പോകും പാതയില്‍
പതറിയോടും നിഴലുകള്‍
ഈ വിരഹം തീര്‍ക്കുവാന്‍
കായല്‍ത്തിരകള്‍ക്കാകുമോ
തുഴയൊടിഞ്ഞ തോണിയെ
കരയില്‍ വീണ്ടുമേറ്റുവാന്‍
ഓളങ്ങള്‍ക്കാകുമോ ഓ...
ഓളങ്ങള്‍ക്കാകുമോ (സത്യമിന്നും)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts