മനസ്സിന്റെ താളുകള്‍ക്കിടയില്‍ (ധീരസമീരേ യമുനാതീരേ )
This page was generated on May 5, 2024, 7:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംശ്യാം
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:16.
കൃഷ്ണാ ഗോപീമനോ... മോഹനാ....

മനസ്സിന്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു
മയില്‍പ്പീലിയൊളിച്ചുവച്ചൂ...
പലരും മോഹിച്ചു പലരും ചോദിച്ചു
ഒടുവില്‍ നിന്മുടിയില്‍ ഞാന്‍ ചൂടിച്ചു

എന്റെ വസന്ത വനവേണുഗാനങ്ങള്‍
എല്ലാം നിനക്കുഞാന്‍ നേദിപ്പൂ
നിന്റെയനശ്വരഗാന യമുനയില്‍
നിന്റെയനശ്വരഗാന യമുനയില്‍
നിന്നൊരു ബിന്ദുഞാന്‍ യാചിച്ചു
നിന്നോടു യാചിച്ചൂ...
മനസ്സിന്റെ......

എന്റെ വനജ്യോത്സ്ന ചൂടിയമുത്തുകള്‍
എല്ലാം നിനക്കുഞാന്‍ കോര്‍ത്തുതന്നൂ
നിന്നധരത്തില്‍ വിടര്‍ന്നൊരു പുഞ്ചിരി
നിന്നധരത്തില്‍ വിടര്‍ന്നൊരു പുഞ്ചിരി
പൊന്മുത്തിനായി ഞാന്‍ യാചിച്ചൂ
നിന്നോടു യാചിച്ചൂ....
മനസ്സിന്റെ.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts