ഞാനൊരു വീണാധാരി (ശിവതാണ്ഡവം )
This page was generated on April 10, 2021, 2:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപെരുമ്പുഴ ഗോപാലകൃഷ്ണന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:18.

ഞാനൊരു വീണാധാരീ....
ജീവിതഗാന തീരവിഹാരീ
ഞാനൊരു വീണാധാരീ....

നീലനീരദ ഛായയില്‍ ഉണരും
പ്രേമസൌരഭ താരകേ
നിന്റെ ഭാവ ലയങ്ങളിലലിയാന്‍
ആ....
നിന്റെ ഭാവ ലയങ്ങളിലലിയാന്‍
എന്തൊരുള്‍ക്കട ദാഹം
ഞാനൊരു വീണാധാരീ....

പീലിവിടര്‍ത്തും പൊന്നുഷസ്സും
ഈ മദാലസ സന്ധ്യയും
എന്നും എന്നുടെ രാഗതരംഗമായ്
നിന്നു തുടിച്ചെങ്കില്‍...
ആ.....
എന്നും എന്നുടെ രാഗതരംഗമായ്
നിന്നു തുടിച്ചെങ്കില്‍...
വീണയില്‍ നിന്നു തുടിച്ചെങ്കില്‍
ഞാനൊരു വീണാധാരീ......malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts