മുരളീധരാ മുകുന്ദാ (അപരാധി )
This page was generated on March 29, 2024, 9:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംസലില്‍ ചൗധരി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല ,കരൺ (മാസ്റ്റർ രഘു) ,ബേബി ബബിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:19.


മുരളീധരാ മുകുന്ദാ തൊഴുന്നേൻ....
മുരളീധരാ മുകുന്ദാ തൊഴുന്നേൻ....
അരുളീടുക വരം വാതാലയേശാ....
പദയുഗളം തൊഴുന്നേൻ...തൊഴുന്നേൻ...
കണ്ണാ...കണ്ണാ....
മുരളീധരാ മുകുന്ദാ തൊഴുന്നേൻ....

ദയാലോല നാഥാ...കൈതൊഴാം യേശുദേവാ....
ദയാലോല നാഥാ...കൈതൊഴാം യേശുദേവാ....
സർവ്വലോകപാലാ.....നാഥാ...നാഥാ...നാഥാ....

ഹരേ കൃഷ്ണ ശ്രീധരാ..... മധുകരമാധവാ....
ഗോകുലപാലകാ.... തരൂ ജീവശാ‍ന്തി...
ഹരേ കൃഷ്ണ ശ്രീധരാ..... മധുകരമാധവാ....
ഗോകുലപാലകാ.... തരൂ ജീവശാ‍ന്തി...
തവപാദപങ്കജം സമാശ്രയം എന്നും കണ്ണാ...കണ്ണാ....

മുരളീധരാ മുകുന്ദാ തൊഴുന്നേൻ....

ക്ഷമാശീല ദേവാ....ചെയ്തീടാം പാദപൂജ....
ക്ഷമാശീല ദേവാ....ചെയ്തീടാം പാദപൂജ....
ആത്മശാന്തി പുൽകാൻ...നാഥാ...നാഥാ...നാഥാ...

ധരതലജീവിത ശ്രമകരയാ‍ത്രയിൽ.....
താവകപാദമേ..... തണലിവൾക്കെന്നും....
ധരതലജീവിത ശ്രമകരയാ‍ത്രയിൽ.....
താവകപാദമേ..... തണലിവൾക്കെന്നും....
തിരുനാമമല്ലയോ സമാശ്വാസമന്ത്രം...കണ്ണാ...കണ്ണാ....

മുരളീധരാ മുകുന്ദാ തൊഴുന്നേൻ....
അരുളീടുക വരം വാതാലയേശാ....
പദയുഗളം തൊഴുന്നേൻ...തൊഴുന്നേൻ...കണ്ണാ...കണ്ണാ....
മുരളീധരാ.... മുകുന്ദാ..... തൊഴുന്നേൻ......

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts